Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crisis In Europ

Europe

യൂറോപ്പിൽ വൻ ഊർജ്ജ പ്രതിസന്ധി; ആണവനിലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ബ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ഉ​ഷ്ണ​ത​രം​ഗ​വും വ​ര​ൾ​ച്ച​യും കാ​ര​ണം വ​ൻ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങി മ​ധ്യ​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ. യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ദി​യാ​യ ഡാ​ന്യൂ​ബി​ലെ (Danube River)  ജ​ല​നി​ര​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ലേ​ക്ക് താ​ഴ്ന്ന​തോ​ടെ ഹം​ഗ​റി, റു​മാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ആ​ണ​വ​നി​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി.​

ആ​ണ​വ​നി​ല​യ​ങ്ങ​ളി​ലെ റി​യാ​ക്ട​റു​ക​ൾ ത​ണു​പ്പി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ന്ന​ത്. റു​മാ​നി​യ​യി​ൽ രാ​ജ്യ​ത്തി​ന്റെ അ​ഞ്ചി​ലൊ​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ​ചെ​ർ​നാ​വോ​ഡ’(Cernavoda) ആണവനിലയത്തിലേക്ക് ആ​ണ​വ​നി​ല​യ​ത്തി​ലേ​ക്ക് വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് കൂ​ട്ടാ​ൻ റു​മാ​നി​യ​ൻ നാ​വി​ക​സേ​ന ഡാ​ന്യൂ​ബ് ന​ദി​ക്ക​ടി​യി​ലെ വ​ലി​യ പാ​റ​ക്കെ​ട്ടു​ക​ൾ ബോം​ബു​വ​ച്ച് ത​ക​ർ​ത്തു.

വ്യാ​ഴാ​ഴ്ച​യ്ക്ക​കം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​രി​യാ​യി​ല്ലെ​ങ്കി​ൽ നി​ല​യം പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.​നി​ല​വി​ലെ ഊ​ർ​ജ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് റു​മാ​നി​യ​യി​ലെ പ്ര​മു​ഖ കാ​ർ നി​ർ​മാ​ണ ക​മ്പ​നി​ക​ളാ​യ ഡാ​സി​യ, ഫോ​ർ​ഡ്  എ​ന്നി​വ ഓ​ഗ​സ്റ്റ് 19 വ​രെ നി​ർ​മാ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.​അ​തേ​സ​മ​യം, ഹം​ഗ​റി​യു​ടെ പ​കു​തി​യോ​ളം വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ​പാ​ക്സ്’ (ജ​മ​സെ)

ആ​ണ​വ​നി​ല​യം നി​ല​വി​ൽ 10 ശ​ത​മാ​നം ശേ​ഷി​യി​ൽ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി വൈ​ദ്യു​ത ഫ്രെ​യി​റ്റ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പോ​ലും ഹം​ഗ​റി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​

സെ​ർ​ബി​യ​യി​ലെ ന്ധ​അ​യ​ൺ ഗേ​റ്റ്’ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഉ​ത്പാ​ദ​നം അ​ഞ്ചി​ലൊ​ന്നാ​യി കു​റ​ഞ്ഞു. ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​ൻ മേ​ഖ​ല​യി​ലും ഡാ​ന്യൂ​ബ് വ​റ്റി​വ​ര​ണ്ട​ത് ച​ര​ക്ക് ഗ​താ​ഗ​ത​ത്തെ രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് തു​ട​രു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് യൂ​റോ​പ്പി​നെ കൂ​ടു​ത​ൽ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു.

Latest News

Corehub Up